Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kandararu Rajeevaru

ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രു​ടെ അ​ഭി​മു​ഖ​ത്തി​നു​ള്ള സ​മി​തി: ക​ണ്ഠ​ര​ര് രാ​ജീ​വ​രെ ഒ​ഴി​വാ​ക്കി ദേ​വ​സ്വം ബോ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രു​ടെ അ​ഭി​മു​ഖ​ത്തി​നു​ള്ള സ​മി​തി​യി​ല്‍ നി​ന്ന് ക​ണ്ഠ​ര​ര് രാ​ജീ​വ​രെ ഒ​ഴി​വാ​ക്കി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ക​ണ്ഠ​ര​ര് രാ​ജീ​വ​ര് പ്ര​തി​യാ​യ​തി​ന് പി​ന്നാ​ലെ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കി​യ​ത്. ത​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​ഞ്ഞ​തും കാ​ര​ണ​മാ​ണ്.

അ​തേ​സ​മ​യം, മേ​ല്‍​ശാ​ന്തി​മാ​രു​ടെ യോ​ഗ്യ​ത പ​ട്ടി​ക​യി​ല്‍ ഇ​ത്ത​വ​ണ വ​ന്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. മേ​ല്‍​ശാ​ന്തി​മാ​രു​ടെ യോ​ഗ്യ​ത പ​ട്ടി​ക​യി​ല്‍ എ​ട്ടു​പേ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​ഞ്ചും മാ​ളി​ക​പ്പു​റ​ത്തേ​ക്ക് മൂ​ന്നും പേ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

ഇ​താ​ദ്യ​മാ​യാ​ണ് മു​ഖാ​മു​ഖം പ​രീ​ക്ഷ​യി​ല്‍ ഇ​ത്ര​യും കു​റ​വ് എ​ണ്ണം വ​രു​ന്ന​ത്. മാ​ളി​ക​പ്പു​റ​ത്തെ പ​ട്ടി​ക​യി​ലു​ള്ള മൂ​ന്നു​പേ​രും ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച​വ​രാ​ണ്. മു​ഖാ​മു​ഖ​ത്തി​ലെ മാ​ര്‍​ക്ക് പ​രി​ഗ​ണി​ച്ച് വീ​ണ്ടും എ​ണ്ണം കു​റ​ഞ്ഞേ​ക്കും.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ത​ന്ത്രി​യു​ടെ ജാ​മ്യ​ഹ​ർ​ജി വാ​ദം കേ​ൾ​ക്കാ​നാ​യി മാ​റ്റി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി വാ​ദം കേ​ൾ​ക്കാ​നാ​യി മാ​റ്റി. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും കോ​ട​തി ഒ​രു​മി​ച്ചാ​ണ് വാ​ദം കേ​ൾ​ക്കു​ക. ര​ണ്ട് കേ​സി​ലും ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നാ​ണ് ത​ന്ത്രി ജാ​മ്യ​ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല​ല്ലാ​തെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും ത​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി​യോ​ട് ഉ​ൾ​പ്പ​ടെ ത​ന്ത്രി​ക്ക് അ​ടു​ത്ത ബ​ന്ധം ഉ​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ. എ​സ്ഐ​ടി റി​പ്പോ​ർ​ട്ടും ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ബു​ധ​നാ​ഴ്ച​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​സി​ൽ ഇ​തു​വ​രെ മൂ​ന്നു​പേ​രാ​ണ് ജ​യി​ൽ മോ​ചി​ത​രാ​യ​ത്. മു​രാ​രി ബാ​ബു​വി​നും സു​ധീ​ഷ് കു​മാ​റി​നും സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച കോ​ട​തി മു​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്. ശ്രീ​കു​മാ​റി​നും ജാ​മ്യം ന​ൽ​കി​യി​രു​ന്നു.

ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ക​ട്ടി​ള​പ്പാ​ളി കേ​സി​ലാ​ണ് ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കു​ന്ന​തി​ൽ ഹൈ​ക്കോ​ടി ഉ​ൾ​പ്പ​ടെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​ട്ടും എ​സ്ഐ​ടി ഇ​തു​വ​രെ​യും തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല.

Kerala

ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ ചൊ​വ്വാ​ഴ്ച ആ​ൻ​ജി​യോ​ഗ്രാ​മി​ന് വി​ധേ​യ​നാ​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ ചൊ​വ്വാ​ഴ്ച ആ​ൻ​ജി​യോ ഗ്രാം ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കും. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് തന്ത്രി.

നേ​ര​ത്തെ ജ​യി​ലി​ല്‍ വ​ച്ച് ത​ന്ത്രി​ക്ക് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​റ​ഞ്ഞി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ആ​ന്‍​ജി​യോ​ഗ്രാ​മി​ന് നി​ര്‍​ദേ​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച ആ​ന്‍​ജി​യോ​ഗ്രാം ചെ​യ്ത് വൈ​കി​ട്ട് വ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​രു​ത്തി​യ ശേ​ഷം പൂ​ജ​പ്പു​ര ജ​യി​ലി​ലേ​ക്ക് മാ​റ്റും.

ശ​ബ​രി​മ​ല ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണം ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ജ​നു​വ​രി ഒ​ന്‍​പ​തി​നാ​ണ് എ​സ്‌​ഐ​ടി ത​ന്ത്രി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ലെ സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ഒ​ത്താ​ശ ചെ​യ്ത​ത് ക​ണ്ഠ​ര​ര് രാ​ജീ​വ​ര് ആ​ണെ​ന്നാ​യി​രു​ന്നു എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ത​ട്ടി​പ്പി​ന് മൗ​നാ​നു​വാ​ദം ന​ല്‍​കി ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​യാ​യെ​ന്നും എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു. ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, പൊ​തു​സ്വ​ത്തി​ന്‍റെ അ​പ​ഹ​ര​ണ​വും ദു​രു​പ​യോ​ഗ​വും തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് രാ​ജീ​വ​ര​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രു​ന്ന​ത്. കേ​സി​ല്‍ പ​തി​മൂ​ന്നാം പ്ര​തി​യാ​ണ് ക​ണ്ഠ​ര​ര് രാ​ജീ​വ​ര്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ പ​ണ​മി​ട​പാ​ടു​ക​ളി​ലും അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​റ​സ്റ്റി​ലാ​യ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച ര​ണ്ട​ര കോ​ടി രൂ​പ ന​ഷ്ട​മാ​യി​ട്ടും ത​ന്ത്രി പ​രാ​തി ന​ൽ​കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം.

ബാ​ങ്ക് പൊ​ട്ടി​യി​ട്ടും ത​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി. ചോ​ദ്യം ചെ​യ്ത​പ്പോ​ഴൊ​ന്നും ത​ന്ത്രി എ​സ്ഐ​ടി​യോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ല്ല. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​റ​ച്ചു പ​ണം ന​ഷ്ട​മാ​യ കാ​ര്യ​മൊ​ക്കെ പ​റ​ഞ്ഞു. പ​ക്ഷേ പൊ​ട്ടി​യ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന പ​ണ​ത്തെ കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ല്ല.

ഇ​തോ​ടെ​യാ​ണ് ര​ണ്ട​ര കോ​ടി​യെ ചു​റ്റി​പ്പ​റ്റി എ​സ്ഐ​ടി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​ണ്ഠ​ര​ര് രാ​ജീ​വ​ര​രെ അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ൾ, മ​റ്റ് പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത തേ​ടു​ന്ന​തി​നാ​ണ് ത​ന്ത്രി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

 

Kerala

ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്ക് തി​രി​ച്ച​ടി; അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്ക് തി​രി​ച്ച​ടി. ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ എ​സ്ഐ​ടി​ക്ക് കോ​ട​തി അ​നു​മ​തി ന​ൽ​കി. ത​ന്ത്രി​ക്ക് ത​ട്ടി​പ്പി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യി​രു​ന്നു.

സ്വ​ർ​ണം ചെ​മ്പാ​ക്കി​യ വ്യാ​ജ മ​ഹ​സ​റി​ൽ ത​ന്ത്രി ഒ​പ്പി​ട്ട് ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യെ​ന്ന് എ​സ്ഐ​ടി കോ​ട​തി​യെ അ​റി​യി​ച്ചു. ജ​യി​ലി​ലെ​ത്തി അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

ക​ട്ടി​ള​പാ​ളി ക​ട​ത്തി​യ കേ​സി​ലാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. അ​തേ​സ​മ​യം, ത​ന്ത്രി​യു​ടെ ജാ​മ്യാ​പേ​ക്ഷ 19ലേക്ക് മാ​റ്റി. മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ റി​മാ​ൻ​ഡ് നീ​ട്ടു​ക​യും ചെ​യ്തു. ഈ ​മാ​സം 27വ​രെ​യാ​ണ് റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. ‍

Kerala

ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് ആ​ശു​പ​ത്രി വി​ട്ടു; സ​ബ്ജ​യി​ലി​ലേ​യ്ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് ആ​ശു​പ​ത്രി വി​ട്ടു. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ത​ന്ത്രി രാ​ജീ​വ​രെ സ​ബ്ജ​യി​ലി​ലേ​ക്ക് മാ​റ്റി.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ൽ വ​ച്ച് ത​ന്ത്രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നും പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഐ​സി​യു​വി​ലേ​യ്ക്ക് മാ​റ്റി​യ ത​ന്ത്രി​യെ 24 മ​ണി​ക്കൂ​ർ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, ത​ന്ത്രി​യെ ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ൽ​പ പാ​ളി​ക​ള്‍ ക​ട​ത്തി​യ കേ​സി​ലും എ​സ്ഐ​ടി പ്ര​തി​ചേ​ർ​ക്കും. സ്വ​ർ​ണ പാ​ളി ചെ​മ്പാ​ക്കി മാ​റ്റി​യ മ​ഹ​സ​റി​ലും ഒ​പ്പി​ട്ട​ത് വ​ഴി ത​ന്ത്രി​ക്കും ഗൂ​ഡാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി പ​റ​യു​ന്ന​ത്.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം മാ​നു​വ​ലി​ലെ ത​ന്ത്രി​യു​ടെ ക​ട​മ​ക​ള്‍ എ​ടു​ത്തു പ​റ​ഞ്ഞാ​യി​രു​ന്നു ക​ട്ടി​ള​പാ​ളി കേ​സി​ലെ എ​സ്ഐ​ടി​യു​ടെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. ത​ന്ത്രി ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​ന്നും വാ​ങ്ങു​ന്ന പ്ര​തി​ഫ​ല​ത്തെ പ​ടി​ത്ത​ര​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ടി​ത്ത​രം ദ​ക്ഷി​ണ​യ​ല്ല, പ്ര​തി​ഫ​ല​മെ​ന്നാ​ണ് എ​സ്ഐ​ടി​ക്ക് ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം.

അ​സി.​ക​മ്മീ​ഷ​ണ​റു​ടെ അ​തേ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ വ​ഹി​ക്കേ​ണ്ട ത​ന്ത്രി ക്ഷേ​ത്ര സ്വ​ത്തു​ക്ക​ള്‍ സം​ര​ക്ഷി​ക്കാ​നും ബാ​ധ്യ​സ്ഥ​നാ​ണെ​ന്ന് പ്ര​ത്യേ​ക സം​ഘം പ​റ​യു​ന്നു. ഈ ​ഉ​ത്ത​ര​വാ​ദി​ത്വം മ​റ​ന്നാ​ണ് ക​ട്ടി​ള​പാ​ളി​ക​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ മൗ​നാ​നു​വാ​ദം ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

Kerala

സ്വർണപ്പാളിയിലും തന്ത്രി പ്രതിയാകും

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല സ്വ​​​​​​ർ​​​​​​ണ​​​​​​ക്കൊ​​​​​​ള്ള​​​​​​ക്കേ​​​​​​സി​​​​​​ൽ പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ന്വേ​​​​​​ഷ​​​​​​ണസം​​​​​​ഘം ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത ര​​​​​​ണ്ടു കേ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലും ത​​​​​​ന്ത്രി ക​​​​​​ണ്ഠ​​​​​​ര് രാ​​​​​​ജീ​​​​​​വ​​​​​​രെ പ്ര​​​​​​തി ചേ​​​​​​ർ​​​​​​ക്കും.

ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല ശ്രീ​​​​​​കോ​​​​​​വി​​​​​​ലി​​​​​​ലെ ക​​​​​​ട്ടി​​​​​​ള​​​​​​പ്പാ​​​​​​ളി ഉ​​​​​​ണ്ണി​​​​​​ക്കൃ​​​​​​ഷ്ണ​​​​​​ൻ പോ​​​​​​റ്റി​​​​​​ക്ക് ക​​​​​​ട​​​​​​ത്താ​​​​​​ൻ സ​​​​​​ഹാ​​​​​​യി​​​​​​ച്ചെ​​​​​​ന്ന കേ​​​​​​സി​​​​​​ലാ​​​​​​ണ് ത​​​​​​ന്ത്രി​​​​​​യെ എ​​​​​​സ്ഐ​​​​​​ടി അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​ത്. സ്വ​​​​​​ർ​​​​​​ണ​​​​​​പ്പാ​​​​​​ളി കേ​​​​​​സി​​​​​​ലും ത​​​​​​ന്ത്രി​​​​​​യെ ഉ​​​​​​ട​​​​​​ൻ പ്ര​​​​​​തി ചേ​​​​​​ർ​​​​​​ക്കും.

ത​​​​​​ന്ത്രി ക​​​​​​ണ്ഠ​​​​​​ര് രാ​​​​​​ജീ​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ ചു​​​​​​മ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് ജീ​​​​​​വ​​​​​​പ​​​​​​ര്യ​​​​​​ന്തം ക​​​​​​ഠി​​​​​​ന​​​​​​ത​​​​​​ട​​​​​​വു​​​​​​ വ​​​​​​രെ കി​​​​​​ട്ടാ​​​​​​വു​​​​​​ന്ന ഗൗരവതരമായ വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളാ​​​​​​ണ്. ത​​​​​​ന്ത്രി​​​​​​യെ വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യി ചോ​​​​​​ദ്യം ചെ​​​​​​യ്യാ​​​​​​നും തെ​​​​​​ളി​​​​​​വെ​​​​​​ടു​​​​​​പ്പി​​​​​​നു​​​​​​മാ​​​​​​യി പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ന്വേ​​​​​​ഷ​​​​​​ണസം​​​​​​ഘം അ​​​​​​ടു​​​​​​ത്ത ദി​​​​​​വ​​​​​​സം കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ക​​​​​​സ്റ്റ​​​​​​ഡി അ​​​​​​പേ​​​​​​ക്ഷ ന​​​​​​ൽ​​​​​​കും.

ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം കൊ​​​​​​ല്ലം വി​​​​​​ജി​​​​​​ല​​​​​​ൻ​​​​​​സ് കോ​​​​​​ട​​​​​​തി റി​​​​​​മാ​​​​​​ൻ​​​​​​ഡ് ചെ​​​​​​യ്ത ത​​​​​​ന്ത്രി​​​​​​യെ പൂ​​​​​​ജ​​​​​​പ്പു​​​​​​ര സ്പെ​​​​​​ഷ​​​​​​ൽ സ​​​​​​ബ് ജ​​​​​​യി​​​​​​ലി​​​​​​ലാ​​​​​​ണ് പാ​​​​​​ർ​​​​​​പ്പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന, അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത സ്വ​​​​​​ത്ത് സ​​​​​​ന്പാ​​​​​​ദ​​​​​​നം, വ്യാ​​​​​​ജ​​​​​​രേ​​​​​​ഖ ച​​​​​​മ​​​​​​യ്ക്ക​​​​​​ൽ, വി​​​​​​ശ്വാ​​​​​​സവ​​​​​​ഞ്ച​​​​​​ന ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള നിർണായക വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളാ​​​​​​ണ് ചു​​​​​​മ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

കേ​​​​​​സി​​​​​​ലെ ഒ​​​​​​ന്നാം​​​​​​ പ്ര​​​​​​തി​​​​​​യാ​​​​​​യ ഉ​​​​​​ണ്ണി​​​​​​കൃ​​​​​​ഷ്ണ​​​​​​ൻ പോ​​​​​​റ്റി​​​​​​യും മു​​​​​​ൻ ദേ​​​​​​വ​​​​​​സ്വം പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് എ. ​​​​​​പ​​​​​​ത്മ​​​​​​കു​​​​​​മാ​​​​​​റും ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല​​​​​​യി​​​​​​ലെ ദേ​​​​​​വ​​​​​​സ്വം ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രും ന​​​​​​ൽ​​​​​​കി​​​​​​യ മൊ​​​​​​ഴി​​​​​​ക​​​​​​ളാ​​​​​​ണ് ത​​​​​​ന്ത്രി​​​​​​ക്കു കു​​​​​​രു​​​​​​ക്കാ​​​​​​യ​​​​​​ത്.

2004 മു​​​​​​ത​​​​​​ൽ ഉ​​​​​​ണ്ണി​​​​​​കൃ​​​​​​ഷ്ണ​​​​​​ൻ പോ​​​​​​റ്റി​​​​​​യും ത​​​​​​ന്ത്രി​​​​​​യും ത​​​​​​മ്മി​​​​​​ൽ ബ​​​​​​ന്ധ​​​​​​മു​​​​​​ണ്ടെ​​​​​​ന്നും പോ​​​​​​റ്റി​​​​​​യെ ബം​​​​​​ഗ​​​​​​ളൂ​​​​​​രു​​​​​​വി​​​​​​ലെ ക്ഷേ​​​​​​ത്ര​​​​​​ത്തി​​​​​​ൽ മേ​​​​​​ൽ​​​​​​ശാ​​​​​​ന്തി​​​​​​യാ​​​​​​ക്കി​​​​​​യ​​​​​​ത് ത​​​​​​ന്ത്രി​​​​​​യാ​​​​​​ണെ​​​​​​ന്നുമാണ് എ​​​​​​സ്ഐ​​​​​​ടി​​​​​​യു​​​​​​ടെ ക​​​​​​ണ്ടെ​​​​​​ത്ത​​​​​​ൽ. 2019 മേ​​​​​​യിൽ പോ​​​​​​റ്റി ക​​​​​​ട്ടി​​​​​​ള​​​​​​പ്പാ​​​​​​ളി ക​​​​​​ട​​​​​​ത്തി​​​​​​യ​​​​​​പ്പോ​​​​​​ൾ ത​​​​​​ന്ത്രി​​​​​​യു​​​​​​ടെ മൗ​​​​​​നാ​​​​​​നു​​​​​​വാ​​​​​​ദം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ആ ​​​​​​സ​​​​​​മ​​​​​​യ​​​​​​ത്തും ത​​​​​​ന്ത്രി സ​​​​​​ന്നി​​​​​​ധാ​​​​​​ന​​​​​​ത്ത് പൂ​​​​​​ജ ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു.

ക​​​​​​ട്ടി​​​​​​ള​​​​​​പ്പാ​​​​​​ളി ശ്രീ​​​​​​കോ​​​​​​വി​​​​​​ലി​​​​​​ൽ ഇ​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന​​​​​​റി​​​​​​യാ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ട്ടും ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്ക് പ​​​​​​രാ​​​​​​തി ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ല്ലെ​​​​​​ന്നാ​​​​​​ണ് എ​​​​​​സ്ഐ​​​​​​ടി കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ന​​​​​​ൽ​​​​​​കി​​​​​​യ റി​​​​​​മാ​​​​​​ൻ​​​​​​ഡ് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ൽ ചൂണ്ടിക്കാട്ടുന്ന​​​​​​ത്.

ത​​​​​​ന്ത്രി​​​​​​യെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത് വൈ​​​​​​ദ്യ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കു കൊ​​​​​​ണ്ടു​​​​​​പോ​​​​​​യ​​​​​​പ്പോ​​​​​​ഴും കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ ഹാ​​​​​​ജ​​​​​​രാ​​​​​​ക്കാ​​​​​​ൻ എ​​​​​​ത്തി​​​​​​ച്ച​​​​​​പ്പോ​​​​​​ഴും മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രു​​​​​​ടെ ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക്, താ​​​​​​ൻ നി​​​​​​ര​​​​​​പ​​​​​​രാ​​​​​​ധി​​​​​​യാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ത​​​​​​ന്ത്രി മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളോ​​​​​​ടു പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്.

അ​​​​​​തേസ​​​​​​മ​​​​​​യം ശ​​​​​​ബ​​​​​​രി​​​​​​മ​​​​​​ല​​​​​​യി​​​​​​ൽ നി​​​​​​ന്നു സ്വ​​​​​​ർ​​​​​​ണം ക​​​​​​വ​​​​​​ർ​​​​​​ച്ച ചെയ്തതി​​​​​​ന്‍റെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വം ദേ​​​​​​വ​​​​​​സ്വം ബോ​​​​​​ർ​​​​​​ഡി​​​​​​നാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ത​​​​​​ന്ത്രി​​​​​​യു​​​​​​ടെ അ​​​​​​ഭി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​ൻ വാദിക്കു​​​​​​ന്ന​​​​​​ത്. ത​​​​​​ന്ത്രി ആ​​​​​​ചാ​​​​​​ര​​​​​​ലം​​​​​​ഘ​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന കു​​​​​​റ്റം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കി​​​​​​ല്ലെ​​​​​​ന്നും അ​​​​​​ന്വേ​​​​​​ഷ​​​​​​ണം അ​​​​​​ട്ടി​​​​​​മ​​​​​​റി​​​​​​ക്കാ​​​​​​ൻ ഗൂ​​​​​​ഢാലോ​​​​​​ച​​​​​​ന​​​​​​യു​​​​​​ണ്ടെ​​​​​​ന്നും ത​​​​​​ന്ത്രി​​​​​​യു​​​​​​ടെ അ​​​​​​ഭി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​ൻ ആ​​​​​​രോ​​​​​​പി​​​​​​ച്ചു.

Kerala

ദേ​ഹാ​സ്വ​സ്ഥ്യം; ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് ഐ​സി​യു​വി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ഐ​സി​യു ഒ​ന്നി​ലേ​ക്കാ​ണ് ത​ന്ത്രി​യെ മാ​റ്റി​യ​ത്. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ന്ത്രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ത​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ത​ന്ത്രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ജ​യി​ലി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​നി​ക്ക് ത​ല​ക​റ​ക്ക​മു​ണ്ടെ​ന്ന് ത​ന്ത്രി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യ​ത്.

Kerala

രക്തസമ്മർദ്ദം ഉയർന്നു ; ത​ന്ത്രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ൽ​വ​ച്ച് ത​ന്ത്രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.​ര​ക്ത​സ​മ്മ​ര്‍​ദം ഉ​യ​ര്‍​ന്ന തോ​തി​ലാ​ണെ​ന്നും ഇ​സി​ജി​യി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രു​മെ​ന്നും ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്ത്രി​ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പ്ര​തി​ക്ക് മ​തി​യാ​യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ടി​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. കേ​സി​നെ കു​റി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ ത​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

 

Kerala

ത​ന്ത്രി ക​ർമ​ഫ​ലം അ​നു​ഭ​വി​ച്ചേ തീ​രൂ: ടി.​പി.​സെ​ൻ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര​രു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ക​രി​ച്ച് മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ർ. അ​റ​സ്റ്റ് ദു​ഖ​ക​ര​മാ​ണ്. എ​ന്നാ​ൽ ത​ന്ത്രി ക​ർ​മ്മ​ഫ​ലം അ​നു​ഭ​വി​ച്ചേ തീ​രൂ​വെ​ന്നും ബി​ജെ​പി നേ​താ​വു​കൂ​ടി​യാ​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​യ്യ​പ്പ​ന്‍റെ പി​തൃ​തു​ല്യ​മാ​യ സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന ത​ന്ത്രി കു​ടും​ബ​ത്തി​ലെ ഒ​രാ​ളു​ടെ അ​റ​സ്റ്റ് ദു​ഖ​ക​ര​മാ​ണ്. എ​ന്നാ​ൽ 2019 മു​ത​ൽ ഇ​ന്നു​വ​രെ അ​വി​ടെ ന​ട​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ആ​രെ​യും അ​റി​യി​ക്കാ​തി​രു​ന്ന​തു​ത​ന്നെ കു​റ്റ​ക​ര​മാ​ണെ​ന്നും സെ​ൻ​കു​മാ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി അ​വി​ടെ വ​ർ​ഷ​ങ്ങ​ളോ​ളം വി​ഹ​രി​ച്ച​ത് എ​ങ്ങ​നെ​യാ​ണ്. അ​വ​ന​വ​ൻ ചെ​യ്യു​ന്ന ക​ർ​മ്മ​ങ്ങ​ൾ​ക്ക് അ​വ​ന​വ​ൻ ത​ന്നെ പ്രാ​യ​ശ്ചി​തം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

 

 

Kerala

ജ​യി​ലി​ല്‍ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം; ക​ണ്ഠ​ര് രാ​ജീ​വ​ര് ആ​ശു​പ​ത്രി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേസിൽ അ​റ​സ്റ്റി​ലാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ല്‍ സ​ബ് ജ​യി​ൽ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യ​ത്.

ജ​യി​ലി​ലെ ആം​ബു​ല​ൻ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ത​ന്ത്രി​യെ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. നീ​ണ്ട മ​ണി​ക്കൂ​റു​ക​ൾ ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ത​ന്ത്രി​യെ വെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യ​ക്ത​മാ​യ പ​രി​ശോ​ധ​ന​യ്ക്കും നി​യ​മോ​പ​ദേ​ശ​ത്തി​നും ശേ​ഷ​മാ​ണ് ത​ന്ത്രി​യു​ടെ അ​റ​സ്റ്റി​ലേ​ക്ക് എ​സ്ഐ​ടി എ​ത്തി​യ​ത്. ദേ​വ​സ്വം മാ​നു​വ​ലി​ൽ ത​ന്ത്രി​യു​ടെ ഭാ​ഗം എ​ടു​ത്തു​പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ്ണ​ർ റാ​ങ്കി​ൽ വ​രു​ന്ന ഒ​രാ​ളാ​ണ് ത​ന്ത്രി എ​ന്നാ​ണ് മാ​നു​വ​ലി​ൽ പ​റ​യു​ന്ന​ത്.

മാ​ത്ര​മ​ല്ല, ദേ​വ​സ്വ​ത്തി​ന്‍റെ സ്വ​ത്തു​ക്ക​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള, താ​ന്ത്രി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും ഉ​യ​ർ​ന്ന ത​സ്തി​ക​യി​ലു​ള്ള ഒ​രാ​ളാ​ണ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്. ത​ന്ത്രി​ക്ക് ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ല​ത്തെ പ​ടി​ത്ത​രം എ​ന്നാ​ണ് മാ​നു​വ​ലി​ൽ പ​റ​യു​ന്ന​ത്.

ആ​ദ്യം പ​ടി​ത്ത​രം എ​ന്ന​ത് ദ​ക്ഷി​ണ​യാ​ണോ പ്ര​തി​ഫ​ല​മാ​ണോ എ​ന്ന​തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷ​മാ​ണ് പ​ടി​ത്ത​രം പ്ര​തി​ഫ​ലം ത​ന്നെ​യാ​ണെ​ന്നും ത​ന്ത്രി ബോ​ർ​ഡി​ൽ നി​ന്നും ശ​മ്പ​ളം കൈ​പ്പ​റ്റു​ന്ന​യാ​ളാ​ണെ​ന്നും എ​സ്ഐ​ടി ക​ണ്ടെ​ത്തി​യ​ത്.

Kerala

ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ൽ എ​സ്ഐ​ടി ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും. രാ​ജീ​വ​രെ ദ്വാ​ര​പാ​ല​ക കേ​സി​ല്‍ കൂ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​യാ​ക്കും.

ഇ​തി​നാ​യി എ​സ്‌​ഐ​ടി കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടും. അ​തേ​സ​മ​യം അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നീ​ക്കം തു​ട​ങ്ങി. ഇ​തി​നാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ഇ​ഡി ശേ​ഖ​രി​ച്ചു.

വ​ര​വി​ല്‍ ക​വി​ഞ്ഞ സ​മ്പാ​ദ്യം ക​ണ്ടെ​ത്തി​യാ​ല്‍ മ​ര​വി​പ്പി​ക്കും. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, പ​ങ്ക​ജ് ഭ​ണ്ഡാ​രി, ഗോ​വ​ര്‍​ധ​ന്‍ എ​ന്നി​വ​ര്‍ ത​മ്മി​ലു​ള്ള ഇ​ട​പാ​ട് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ന്വേ​ഷി​ക്കും. ശ​നി​യാ​ഴ്ച​യാ​ണ് ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് സ്ഥി​രീ​ക​രി​ച്ച് ഇ​ഡി കേ​സെ​ടു​ത്ത​ത്.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഒ​രു കു​റ്റ​വും ചെ​യ്തി​ട്ടി​ല്ലെ​ന്ന് ക​ണ്ഠ​ര​ര് രാ​ജീ​വ​ര്  

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്. താ​ൻ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

ആ​രെ​ങ്കി​ലും കു​ടു​ക്കി​യ​താ​ണോ​യെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ സ്വാ​മി ശ​ര​ണ​മെ​ന്ന മ​റു​പ​ടി​യു​മാ​ണ് ത​ന്ത്രി ന​ൽ​കി​യ​ത്. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ പൂ​ർ​ത്തി​യാ​ക്കി ത​ന്ത്രി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി രാ​ജീ​വ​ർ​ക്ക് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥ‌ാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റെ​ന്നാ​ണ് സൂ​ച​ന. ത​ന്ത്രി​ക്ക് പോ​റ്റി​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്ന് മ​റ്റു പ്ര​തി​ക​ൾ മൊ​ഴി​ ന​ൽ​കി​യി​രു​ന്നു.

Kerala

ക​ണ്ഠ​ര​ര് രാ​ജീ​വ​ർ ഒ​രു കു​റ്റ​വും പ​ഴി​യും കേ​ൾ​പ്പി​ക്കാ​ത്ത വ്യ​ക്തി: രാ​ഹു​ൽ ഈ​ശ്വ​ർ

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ക​രി​ച്ച് രാ​ഹു​ല്‍ ഈ​ശ്വ​ര്‍. ത​ന്ത്രി ത​ന്‍റെ ബ​ന്ധു​വാ​ണ്. ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ ബ്ലാ​ക്ക് മാ​ർ​ക്ക് കേ​ൾ​പ്പി​ക്കാ​ത്ത വ്യ​ക്തി​യാ​ണ് ക​ണ്ഠ​ര​ര് രാ​ജീ​വ​രെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ശ​ബ​രി​മ​ല​യി​ലെ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​യ്ക്ക് ത​ന്ത്രി​യെ ബ​ലി​യാ​ടാ​ക്കി മ​റ്റാ​രെ​യെ​ങ്കി​ലും ര​ക്ഷ​പെ​ടു​ത്താ​നാ​കു​മെ​ന്ന് വി​ചാ​രി​ച്ചു ചെ​യു​ന്ന​താ​ണോ എ​ന്ന​റി​യി​ല്ലെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു. ജീ​വി​ത​ത്തി​ൽ ഇ​ന്നേ​വ​രെ അ​ദ്ദേ​ഹം ഒ​രു വി​വാ​ദ​ത്തി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ഒ​രു കു​റ്റ​വും പ​ഴി​യും കേ​ൾ​പ്പി​ച്ചി​ട്ടി​ല്ല.

ബ്രാ​ഹ്മ​ണ സം​ഘ​ട​ന​ക​ള്‍, ഹി​ന്ദു സം​ഘ​ട​ന​ക​ള്‍, വി​ശ്വാ​സ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ത​ന്ത്രി​കു​ടും​ബാം​ഗം കൂ​ടി​യാ​യ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. ശ​ബ​രി​മ​ല കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഒ​മ്പ​ത് ഇ​ട​ക്കാ​ല വി​ധി​ക​ളി​ല്‍ ഒ​ന്നി​ല്‍ പോ​ലും ക​ണ്ഠ​ര​ര് രാ​ജീ​വ​രെ കു​റി​ച്ച് പ​രാ​മ​ര്‍​ശ​മി​ല്ല.

ത​ന്ത്രി​ക്കെ​തി​രെ അ​നാ​വ​ശ്യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​ത്. എ​ല്ലാ​വ​ര്‍​ക്കും നീ​തി വേ​ണ​മെ​ന്നും രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​റ​ഞ്ഞു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ്: ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ​യും മോ​ഹ​ന​ര​രു​ടെ​യും മൊ​ഴിയെടുത്ത് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ ശ​ബ​രി​മ​ല ത​ന്ത്രി​മാ​രാ​യ ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ​യും മോ​ഹ​ന​ര​രു​ടെ​യും മൊ​ഴി എ​സ്ഐ​ടി രേ​ഖ​പ്പെ​ടു​ത്തി. ഇ​രു​വ​രും എ​സ്ഐ​ടി ഓ​ഫീ​സി​ലെ​ത്തി​യാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല​യി​ലെ മു​തി​ര്‍​ന്ന ത​ന്ത്രി​മാ​രെ​ന്ന നി​ല​യി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൊ​ഴി​യെ​ടു​ത്ത​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ത​ന്ത്രി​മാ​രു​ടെ മൊ​ഴി. സ്വ​ര്‍​ണ​പ്പാ​ളി​യി​ൽ അ​നു​മ​തി ന​ൽ​കി​യ​ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​തു​പ്ര​കാ​ര​മാ​ണെ​ന്നും ദൈ​വ​ഹി​തം നോ​ക്കി അ​നു​മ​തി ന​ൽ​കു​ക​മാ​ത്ര​മാ​ണ് ത​ന്ത്രി​മാ​രു​ടെ ചു​മ​ത​ല​യെ​ന്നു​മാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ന്ത്രി​മാ​രു​ടെ നി​ര്‍​ണാ​യ​ക മൊ​ഴി​യെ​ടു​ത്ത​ത്.

ദ്വാ​ര​പാ​ല​ക ശി​ൽ​പ്പം സ്വ​ർ​ണം പൂ​ശി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​രാ​രി ബാ​ബു പ​റ​യു​ന്ന​ത് ക​ള്ള​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്. ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ൾ സ്വ​ർ​ണം പൂ​ശു​ന്ന​തി​നാ​യി ചെ​ന്നൈ​യി​ൽ കൊ​ണ്ടു​പോ​കാ​ൻ താ​ൻ‌ അ​നു​മ​തി കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് പ​റ​ഞ്ഞു.

ശി​ൽ​പ്പ​ങ്ങ​ളു​ടെ കു​റ​ച്ചു​ഭാ​ഗം നി​റം മ​ങ്ങി​യെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​നു​മ​തി വേ​ണ​മെ​ന്നും ഇ​ങ്ങോ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​ണെ​ന്നും ഇ​ങ്ങോ​ട്ട് എ​ഴു​തി ചോ​ദി​ച്ച​തി​ന്‍റെ മ​റു​പ​ടി മാ​ത്ര​മാ​ണ് കൊ​ടു​ത്ത​തെ​ന്നും രാ​ജീ​വ​ര് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ടി​ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് കു​റ​ച്ചു മ​ങ്ങ​ൽ വ​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ വ​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​ണ് താ​ൻ അ​നു​മ​തി കൊ​ടു​ത്ത​ത്. ത​ന്ത്രി എ​ന്ന നി​ല​യി​ൽ ചെ​ന്നൈ​യി​ൽ കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി കൊ​ടു​ത്തി​രു​ന്നി​ല്ല. സ്വ​ർ​ണം പൂ​ശാ​ൻ കൊ​ണ്ടു​പോ​യ​ത് ത​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ്. ഇ​പ്പോ​ഴും സ്വ​ർ​ണം പൂ​ശു​ന്ന​തി​നാ​യി ചെ​ന്നൈ​യി​ൽ കൊ​ണ്ടു​പോ​യ​ത് ത​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ്.

കൂ​ടാ​തെ എ​ല്ലാം സ്വ​ർ​ണം ത​ന്നെ​യാ​ണ്, ചെ​മ്പ​ല്ല. താ​ൻ ന​ൽ​കി​യ ക​ത്തു​ക​ളി​ൽ എ​ല്ലാം സ്വ​ർ​ണ്ണം എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ദ്വാ​ര​പാ​ല​ക​ശി​ല്പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാം സ്വ​ർ​ണ​മാ​ണ്. 2019ൽ ​ആ​യാ​ലും ഇ​പ്പോ​ഴാ​യാ​ലും പു​റ​ത്തു​കൊ​ണ്ടു​പോ​യി സ്വ​ർ​ണം പൂ​ശാ​ൻ താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​രു​ന്നു.

Latest News

Corehub Up